You are Here : Home / News Plus

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍

Text Size  

Story Dated: Tuesday, September 02, 2014 06:28 hrs UTC

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രജ്‌പോറ പ്രദേശത്ത് ഒളിവില്‍ കഴിഞ്ഞ തീവ്രവാദികള്‍ക്കുവേണ്ടി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. തീവ്രവാദികള്‍ കനത്ത വെടിവെപ്പ് നടത്തിയതിനെത്തുടര്‍ന്ന് സൈന്യവും പോലീസും പ്രദേശം വളഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ നിര്‍ത്തിവച്ച സൈനിക നടപടി ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.