You are Here : Home / News Plus

പി.സദാശിവം കേരള ഗവര്‍ണറാകും

Text Size  

Story Dated: Saturday, August 30, 2014 05:31 hrs UTC

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം കേരള ഗവര്‍ണറായേക്കും. സദാശിവത്തെ ഗവര്‍ണറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായാണ് സൂചന. നിയമനത്തെകുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയെ അറിയിക്കും. ഷീല ദീക്ഷിത് രാജിവെച്ച ഒഴിവിലാണ് സദാശിവത്തിന്‍്റെ നിയമനം.
2007ല്‍ സുപ്രീംകോടതി ജഡ്ജിയായ സദാശിവം 2013 ജൂലൈയിലാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2014 ഏപ്രില്‍ 27നാണ് പദവിയില്‍നിന്നും വിരമിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലത്തെുന്ന ആദ്യ തമിഴ്നാട്ടുകാരനായിരുന്നു സദാശിവം. ഹൈകോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അപൂര്‍വം പേരില്‍ ഒരാള്‍ കൂടിയാണ് ജസ്റ്റിസ് സദാശിവം.
1948 ഏപ്രില്‍ 27-ന് ഈറോഡ് ജില്ലയിലെ കടപ്പനല്ലൂര്‍ ഗ്രാമത്തിലാണ് സദാശിവം ജനിച്ചത്. മദ്രാസ് ലോ കോളേജില്‍നിന്ന് നിയമം പഠിച്ച് 1973-ലാണ് അഭിഭാഷകനായത്. 1996-ല്‍ മദ്രാസ് ഹൈകോടതിയില്‍ ജഡ്ജിയായി നിയമിതനായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.