ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം നല്കി ബിജെപി എംപി തന്നെ സമീപിച്ചുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ്. ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ക്കുന്ന 12 എംഎല്‍എമാരും തനിക്ക് പിന്തുണ നല്കാന് തയാറായിരുന്നുവെന്നും കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നു.
മേയ് 19ന് ഗാസിയാബാദിലെ തന്റെ വസതിയിലെത്തിയ എംപി പുലര്‍ച്ചെ മൂന്ന് വരെ തനിക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെയിലാണ് ബിജെപിയുടെ ഓഫര്‍.
വാര്‍ത്ത ശുദ്ധഅസംബന്ധമാണെന്നും കുമാര്‍ ബിശ്വാസ് എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും ബിജെപി എംഎല്‍എയും ദേശീയ സെക്രട്ടറിയുമായ ആര്.പി.സിംഗ് പറഞ്ഞു.
Comments