You are Here : Home / News Plus

എബോള: 821 ഇന്ത്യാക്കാര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രാലയം

Text Size  

Story Dated: Thursday, August 28, 2014 04:13 hrs UTC

വിദേശത്ത് നിന്ന് തിരിച്ചെത്തിയ 821 ഇന്ത്യാക്കാര്‍ക്ക് എബോള വൈറസ് ബാധ ലക്ഷണങ്ങളുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. എന്നാല്‍ എല്ലാവരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. ആഗസ്ത് 25-ന് ശേഷം ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ 148 യാത്രക്കാരില്‍ എബോള ലക്ഷണങ്ങള്‍ കണ്ടെത്തി. മുംബൈ എയര്‍പോര്‍ട്ടിലെത്തിയ 30 പേരിലും ഡല്‍ഹിയിലെത്തിയ 92 പേരിലും ബാംഗ്ലൂരിലെത്തിയ 15 പേരിലും കൊച്ചിയിലെത്തിയ എട്ട് പേരിലും ചെന്നൈയിലെത്തിയ മൂന്ന് പേരിലും രോഗലക്ഷണങ്ങള്‍ കണ്ടു. ഇവരെ ആസ്പത്രികളിലേക്ക് മാറ്റി. കൂടുതല്‍ യാത്രക്കാരുമെത്തിയത് ലൈബീരിയയില്‍ നിന്നും നൈജീരിയയില്‍ നിന്നുമാണ്. എബോള പടര്‍ന്ന രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ പ്രത്യേക ബേയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ അവിടെ വെച്ചുതന്നെ ആരോഗ്യപരിശോധന നടത്തും. പ്രത്യേക രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത യാത്രക്കാരെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അയക്കും. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആസ്പത്രികളില്‍ പ്രത്യേകം തയ്യാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.