You are Here : Home / News Plus

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ഫ്‌ളാഗ് മീറ്റിംഗ് നടത്തി

Text Size  

Story Dated: Wednesday, August 27, 2014 01:04 hrs UTC

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ-പാക് ഫ്‌ളാഗ് മീറ്റിംഗ് നടത്തി. ബിഎസ്എഫിലെയും പാക് അതിര്‍ത്തിസേനയായ റേഞ്ചേഴ്‌സിലേയും ഉന്നത ഉദ്യോഗസ്ഥരാണ് മീറ്റിംഗില്‍ പങ്കെടുത്തത്. 
45 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍, ജനവാസ മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക് സേനയുടെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ കരാര്‍ ലംഘനങ്ങളിലെ അതൃപ്തിയും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.