You are Here : Home / News Plus

ബാര്‍ ലൈസന്‍സ് : ഇടക്കാല ഉത്തരവില്ല; നാളെ വാദം കേള്‍ക്കും

Text Size  

Story Dated: Monday, August 25, 2014 11:15 hrs UTC

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ നയത്തില്‍ ഇടപെടാമനാകില്ല. എന്നും  ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് താല്‍ക്കാലികമായാണെന്നും കോടതി പറഞ്ഞു. പുതിയ മദ്യനയത്തിനെതിരേ ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. സ്റ്റേ വേണമെന്ന ബാറുടമകളുടെ ആവശ്യം കോടതി തള്ളി. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും. എട്ട് ബാറുടമകളാണ് ഇന്ന് ഹര്‍ജി നല്‍കിയത്.പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രം അനുമതി നല്കിക്കൊണ്ടുള്ള മദ്യനയം വിവേചനപരമാണെന്നും അതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ബാറുടമകള്‍ ഹര്‍ജി നല്‍കിയത്. കേരളത്തിന്റെ ടൂറിസം മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ആയിരക്കണക്കിന് തൊഴിലാളികള്‍ വഴിയാധാരമാകുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
 
എന്നാല്‍ ബാര്‍ വിഷയത്തില്‍ പ്രത്യേക ഉത്തരവ് ഈ ഘട്ടത്തിലില്ല. നാളെ അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണം തേടുമെന്നും കോടതി അറിയിച്ചു. നമ്മുടെ നാട്ടില്‍ വരുന്ന ഓരോ വ്യക്തിക്കും അവര്‍ ആവശ്യപ്പെടുന്ന എന്തും നല്‍കാന്‍ കഴിയില്ലെന്നും നമുക്ക് നമ്മുടേതായ സംസ്‌ക്കാരമുണ്ടെന്നുമായിരുന്നു ബാറുകള്‍ പൂട്ടുന്നത് വിനോദ സഞ്ചാരത്തെ ബാധിക്കുമെന്നതിനെക്കുറിച്ച് കോടതിയുടെ പരാമര്‍ശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.