ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനാ യുദ്ധത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപ്തി. ബാര്‍ വിഷയത്തില്‍ തന്റെ അതൃപ്തി സോണിയ മുതിര്‍ന്ന നേതാക്കളെ അറിയിച്ചു.ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയ സുധീരനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി പടയൊരുക്കം ശക്തമാകുന്നതിനിടെയാണ് സോണിയ ഗാന്ധി നേതാക്കളെ അതുപ്തി അറിയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെയുള്ള തര്‍ക്കം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് സോണിയ പറഞ്ഞു. ബാര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് സര്‍ക്കാരിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
Comments