You are Here : Home / News Plus

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടാനാവില്ലെന്ന് സുപ്രീംകോടതി

Text Size  

Story Dated: Friday, August 22, 2014 07:24 hrs UTC

പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിച്ചിടാനാവില്ലെന്ന് സുപ്രീം കോടതി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ സ്ഥാനം എന്തു കൊണ്ട് ഒഴിച്ചിടുന്നവെന്നതിന് രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ആര്‍.എം.ലോധ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോക്പാല്‍ അംഗങ്ങളെ നിയമിക്കുന്നതിനുള്ള കാലതാമസത്തിനെതിരെ ആം ആദ്മി പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭീഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.