You are Here : Home / News Plus

നിയമ നടപടികളുമായി മുന്നോട്ട് പോവും: ബാര്‍ അസോസിയേഷന്‍

Text Size  

Story Dated: Friday, August 22, 2014 07:21 hrs UTC

സമ്പൂര്‍ണ മദ്യനിരോധനമെന്ന് സര്‍ക്കാര്‍ നിലപാട് തട്ടിപ്പാണെന്നും ചില കോര്‍പ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബാര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു. 10,000 കോടി രൂപയിലധികം നഷ്ടമുണ്ടാക്കുന്നതാണ് സര്‍ക്കാരിന്റെ നടപടി. ബാറുടമകളെ മദ്യലോബിയായി മാത്രം കാണരുത്. ഇവര്‍ സര്‍ക്കാരില്‍ വിശ്വസിച്ച് വ്യവസായത്തിനിറങ്ങിയ നിക്ഷേപകരാണ്. ബാറുകള്‍ പൂട്ടിയാല്‍ ഈ രംഗത്ത് തൊഴിലെടുക്കുന്ന 25,0000 ത്തില്‍പ്പരം തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.