You are Here : Home / News Plus

ലഹരിക്കായി വിഷമുള്ള പാമ്പിനെ സ്വന്തം നാവില്‍ കൊത്തിക്കുന്ന യുവാവ് അറസ്റ്റില്‍

Text Size  

Story Dated: Monday, August 18, 2014 03:55 hrs UTC

ലഹരിതേടി വിഷമുള്ള പാമ്പിനെ സ്വന്തം നാവില്‍ കൊത്തിക്കുന്ന യുവാവിനെ കൊല്ലത്ത് എക്‌സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തു. കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാള്‍ അതിന്റെ ലഹരി പോരാഞ്ഞാണ് പാമ്പിനെ നാവിനടിയില്‍ കൊത്തിച്ച് സംതൃപ്തിയടഞ്ഞിരുന്നത്. കേരളപുരം വയലിത്തറ പാലവിള ന്യൂ മന്‍സിലില്‍ മാഹിന്‍ഷാ(19)യാണ് പാമ്പിന്‍ ലഹരിയുടെ ഉപഭോക്താവ്. 50 പൊതി കഞ്ചാവും ഇയാളില്‍നിന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ സംഘം കണ്ടെടുത്തു. 'സ്‌നേക്ക് ചെയ്തു' എന്നാണ് ലഹരി ഉപയോഗത്തിന്റെ പേര്. കൊച്ചി ഇരുമ്പനത്തുള്ള ടോണി മുഖേനയാണ് പാമ്പ് പ്രയോഗം. ഓരോ കൊത്തിനും 1,000 രൂപയാണ് ചാര്‍ജ്. നാലുതവണ ഇങ്ങനെ പാമ്പിനെക്കൊണ്ട് ലഹരിനുണഞ്ഞതായി മാഹിന്‍ഷാ സമ്മതിച്ചു.കഞ്ചാവ് ലഹരി മടുത്തപ്പോള്‍ ഇന്റര്‍നെറ്റുവഴി തിരഞ്ഞാണ് പാമ്പ് പ്രയോഗം മാഹിന്‍ കണ്ടെത്തിയത്. ടോണിക്ക് ഫെയ്‌സ്ബുക്കുവഴി നിരവധി ഉപഭോക്താക്കളും ആരാധകരും ഉണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.