ന്യൂഡല്‍ഹി: എം.പിമാരെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന റേഡിയോ ജോക്കികള്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. സ്വകാര്യ എഫ്.എം ചാനലുകളിലെ ജോക്കികള്ക്കെതിരെയാണ് നടപടി. രാജ്യസഭയില്‍ സമാജ് വാദി പാര്‍ട്ടി എം.പി ജയബച്ചനാണ് നടപടി ആവശ്യപ്പെട്ട് വിഷയം ഉന്നയിച്ചത്.
അങ്ങേയറ്റം അധിക്ഷേപകരമാണ് റേഡിയോ ജോക്കികളുടെ പ്രയോഗങ്ങളെന്ന് ജയ ആരോപിച്ചു. പാര്‍ലമെന്റിലെ വാര്‍ത്തകള്‍ നല്കുന്ന സ്വകാര്യ എഫ്.എം ജോക്കികള്‍ എം.പിമാരെ അനുകരിച്ച് പരിഹസിക്കുകയാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കുമോ എന്ന് അറിയേണ്ടതുണ്ടെന്നും ജയ ബച്ചന് പറഞ്ഞു.
ഇത് ഗൗരവമായ വിഷയമാണെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കര് അഭിപ്രായപ്പെട്ടു. ചില ജോക്കികള്‍ ദ്വയാര്‍ഥ വാക്കുകള്‍ പ്രയോഗിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ മുമ്പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ജാവേദ്കര് സഭയെ അറിയിച്ചു.
Comments