You are Here : Home / News Plus

ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ യു.എന്‍. സമിതി

Text Size  

Story Dated: Wednesday, August 13, 2014 03:48 hrs UTC

ഗാസയിലെ ഇസ്രായേലിന്റെ സൈനികനടപടിക്കിടെ ഇരുപക്ഷവും ചെയ്ത യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാനുള്ള സമിതിയെ ഐക്യരാഷ്ട്ര സഭ (യു.എന്‍.) നിര്‍ദേശിച്ചു. 2015 മാര്‍ച്ചില്‍ യു.എന്‍. മനുഷ്യാവകാശസമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം.യു.എന്‍. മനുഷ്യാവകാശസമിതിയെ 'കങ്കാരു കോടതി' എന്ന് വിളിച്ച് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. യു.എന്‍. തീരുമാനം സ്വാഗതംചെയ്യുന്നതായി ഹമാസ് അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ ദീര്‍ഘകാലത്തേക്ക് നീട്ടാന്‍ ഇസ്രായേല്‍, പലസ്തീന്‍പ്രതിനിധികള്‍തമ്മില്‍ ഈജിപ്തില്‍ ചര്‍ച്ചനടത്തുന്നതിനിടെയാണിത്. അന്താരാഷ്ട്ര നിയമപണ്ഡിതനായ കനേഡിയന്‍ പ്രൊഫസര്‍ വില്യം സ്‌കബാസാണ് അന്വേഷണസമിതിയുടെ തലവന്‍. സെനഗലില്‍നിന്നുള്ള യു.എന്‍. മനുഷ്യാവകാശ വിദഗ്ദന്‍ ഡൗഡൗ ഡീന്‍, ബ്രിട്ടീഷ്-ലെബനീസ് അഭിഭാഷക അമാല്‍ അലമുദ്ദീന്‍ എന്നിവരാണ് അംഗങ്ങള്‍. അന്വേഷണത്തില്‍ പങ്കെടുക്കില്ലെന്ന് അലമുദ്ദീന്‍ അറിയിച്ചു. അന്വേഷിച്ചുകൊണ്ടിരിക്കുന്ന എട്ട് കേസുകളുള്‍പ്പെടെ പല ഉത്തരവാദിത്വങ്ങളുമുള്ളതിനാലാണിതെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.