You are Here : Home / News Plus

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്

Text Size  

Story Dated: Monday, August 11, 2014 03:56 hrs UTC

അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ബി എസ് എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ആര്‍ എസ് പുരയിലുള്ള ബി എസ് എഫ് പോസ്റ്റുകള്‍ക്കുനേരെ ഞായറാഴ്ച രാത്രിയാണ് പാക് സൈന്യം വെടിവെപ്പ് തുടങ്ങിയത്. വെടിവെപ്പ് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രിയും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. പൂഞ്ചിലെ സൈനിക പോസ്റ്റുകളെ ലക്ഷ്യമാക്കി ആയിരുന്നു ശനിയാഴ്ചത്തെ വെടിവെപ്പ്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു. കഴിഞ്ഞയാഴ്ച ചിനാബ് നദിയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് പാകിസ്താനിലെത്തിയ ഇന്ത്യന്‍ സൈനികനെ അവര്‍ വിട്ടയച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.