You are Here : Home / News Plus

സംസ്ഥാനം 700 കോടികൂടി കടമെടുക്കുന്നു

Text Size  

Story Dated: Saturday, August 09, 2014 03:58 hrs UTC

സാമ്പത്തിക പ്രതിസന്ധിയിലായ കേരള സര്‍ക്കാര്‍ 700 കോടി രൂപ കൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ തീരുമാനിച്ചു. ഇതിനായി കടപ്പത്രം പുറപ്പെടുവിച്ചു. റിസര്‍വ് ബാങ്ക് വഴി പുറപ്പെടുവിക്കുന്ന ഈ കടപ്പത്രങ്ങളുടെ ലേലം 12 ന് നടക്കും. ഓണച്ചെലവിനായി വൈകാതെ ആയിരം കോടി രൂപ കൂടി കടമെടുക്കും. ഇതുകൂടിയാകുമ്പോള്‍ ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ അഞ്ചുമാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന്റെ കടം 5400 കോടിയാവും. 4700 കോടി ഇതിനകം കടപ്പത്രത്തിലൂടെ എടുത്തിരുന്നു. സംസ്ഥാനത്തിന് ഈ വര്‍ഷം 13,500 കോടിരൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള കടപ്പത്രവും ഇതിന്റെ ഭാഗമാണ്. എന്നാല്‍ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസങ്ങളില്‍ത്തന്നെ ഇത്രയും കടമെടുക്കേണ്ടിവരുന്നത് അസാധാരണമാണ്. സര്‍ക്കാരിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതുകൊണ്ടാണ് ഇത് വേണ്ടിവന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.