You are Here : Home / News Plus

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് കേന്ദ്രധനസഹായം

Text Size  

Story Dated: Saturday, August 09, 2014 03:55 hrs UTC

വന്‍കിടപദ്ധതികള്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ധനസഹായമായ വയബിലിറ്റി ഗ്യാപ് ഫണ്ടിന് (വി.ജി.എഫ്) വിഴിഞ്ഞം തുറമുഖപദ്ധതി അര്‍ഹത നേടി. രാജ്യത്ത് ഇതാദ്യമായാണ് ഒരു തുറമുഖപദ്ധതിക്ക് വി.ജി.എഫ് സഹായം ലഭിക്കുന്നത്. കേന്ദ്ര ധനകാര്യ അഡീഷണല്‍ സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര ഇന്‍സ്റ്റിറ്റിയൂഷന്‍ സമിതിയാണ് വിഴിഞ്ഞത്തിന് വി.ജി.എഫ് നല്‍കാന്‍ ശുപാര്‍ശചെയ്തത്. ഇതോടെ, വിഴിഞ്ഞം തുറമുഖപദ്ധതി നടത്തിപ്പിനുള്ള ടെന്‍ഡര്‍നടപടികള്‍ക്കും വേഗതയേറും. വിഴിഞ്ഞം തുറമുഖപദ്ധതിക്കായി അഞ്ച് കമ്പനികള്‍ യോഗ്യതനേടിയിട്ടുണ്ട്. ഇതില്‍ അഡാനി, എസ്സാര്‍ ഗ്രൂപ്പ്, സ്പാനിഷ് കണ്‍സോര്‍ഷ്യത്തോടെയുള്ള ശ്രേ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് എന്നിവയാണ് ഇപ്പോള്‍ മുന്നോട്ടുവന്ന മൂന്നു കമ്പനികള്‍. ഗാമണ്‍ ഇന്ത്യ, ഹ്യുണ്ടായ് എന്നിവയാണ് മറ്റു രണ്ടു കമ്പനികള്‍. സെപ്തംബര്‍ പത്തുവരെയാണ് ടെന്‍ഡറിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയെന്ന് സംസ്ഥാനസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.