You are Here : Home / News Plus

കെഎംഎംഎല്‍: ഗൂഡാലോചനയെന്നു മന്ത്രി ഷിബു

Text Size  

Story Dated: Thursday, August 07, 2014 12:36 hrs UTC

ചവറ കെഎംഎംഎല്‍ കമ്പനിയിലെ വാതകം ചോര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. ബുധനാഴ്ച ചവറ ബോയ്‌സ് സ്‌കൂളിലെ 58 കുട്ടികളെ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് അസ്വസ്ഥയുണ്ടായതിനെ തുടര്‍ന്ന് വാതക പ്ലാന്റ് പൂട്ടിയിരുന്നതാണെന്നും ഈ സാഹചര്യത്തില്‍ പിറ്റേദിവസവും വാതകചോര്‍ച്ചയുണ്ടായി ഗേള്‍സ് എച്ച്എസിലെ കുട്ടികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ട സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്നു മന്ത്രി പറഞ്ഞു.


കെഎംഎംഎല്‍ കമ്പനിയുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച കോടതിയുടെ പരിഗണനിയില്‍ വരാനിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.