You are Here : Home / News Plus

ജയലളിതയ്‌ക്കെതിരായ വെബ്‌സൈറ്റ് പരാമര്‍ശം: പാര്‍ലമെന്റില്‍ ബഹളം

Text Size  

Story Dated: Monday, August 04, 2014 07:53 hrs UTC

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ശ്രീലങ്കന്‍ പ്രതിരോധ വകുപ്പിന്റെ വെബ്‌സൈറ്റ് പരിഹസിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. രാജ്യസഭയിലും ലോക്‌സഭയിലും എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ബഹളമുണ്ടാക്കി. വിഷയത്തെ അപലപിക്കാന്‍ തയ്യാറാകാത്ത ഇന്ത്യന്‍ സര്‍ക്കാരിനെ എ.ഐ.എ.ഡി.എം.കെ എം.പി എം.തമ്പിദുരൈ വിമര്‍ശിച്ചു. ഇരുസഭകളിലും എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ശ്രീലങ്കന്‍ പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ചു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.