You are Here : Home / News Plus

ചൈനയിലെ ഭൂകമ്പം ; മരണം 367 ആയി

Text Size  

Story Dated: Monday, August 04, 2014 03:28 hrs UTC

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍  367 പേരോളം മരിച്ചു. 1881 പേര്‍ക്ക് പരിക്കേറ്റതായും കെട്ടിടങ്ങള്‍ നിലംപൊത്തിയതായും ചൈന വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികസമയം വൈകിട്ട് നാലരയ്ക്കാണ് ഭൂകമ്പമാപിനിയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മലമ്പ്രദേശമായ ക്വിയോജിയയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. ഭൂകമ്പം അതിജീവിക്കാന്‍ ശേഷിയില്ലാത്ത വീടുകളും കെട്ടിടങ്ങളുമാണ് ഇവിടെയുള്ളതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ മുന്നറിയിപ്പ് നല്‍കുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.