You are Here : Home / News Plus

ആണവ കരാറിനെ സോണിയ എതിര്‍ത്തു: നട്‌വര്‍സിംഗ്

Text Size  

Story Dated: Sunday, August 03, 2014 07:26 hrs UTC

ഇന്തോ-അമേരിക്ക ആണവ കരാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആദ്യം എതിര്‍ത്തിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി നട്‌വര്‍സിംഗ്. പിന്നീട് ജോര്‍ജ് ബുഷിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തൊട്ട് മുമ്പായി ഈ അഭിപ്രായം മാറ്റുകയായിരുന്നുവെന്നും നട്‌വര്‍സിംഗ് പറയുന്നു. മന്‍മോഹന്‍ സിംഗ് പ്രധാന മന്ത്രിയാകുന്നതിനെ പ്രണബ് മുഖര്‍ജി ഉള്‍പ്പടെയുള്ള പല മുതിര്‍ന്ന നേതാക്കളും എതിര്‍ത്തിരുന്നു. എന്നാല്‍ സോണിയയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇങ്ങനെയൊരു തീരുമാനമെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആത്മകഥയായ 'വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായാണ് നട്‌വര്‍സിംഗിന്റെ പുതിയ വെളിപ്പെടുത്തലുകള്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.