You are Here : Home / News Plus

മദ്യനിരോധനത്തിന്റെ കൈയടി തനിക്കു വേണ്ടെന്നു മന്ത്രി ബാബു

Text Size  

Story Dated: Saturday, August 02, 2014 09:51 hrs UTC



മദ്യനിരോധനത്തിന്റെ പേരില്‍ കയ്യടി വേണെ്ടന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. മദ്യം നിരോധിക്കണമെന്നു പറഞ്ഞാല്‍ കയ്യടി കിട്ടും. എന്നാല്‍ തനിക്ക് ആ കയ്യടി വേണ്ട. യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനമാണ് തന്റേതെന്നും കെ. ബാബു പറഞ്ഞു.

പ്ലസ്ടു വിഷയത്തില്‍ ഉപ്പു തിന്നവന്‍ വെള്ളംകുടിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ താനുള്‍പ്പെടെയുള്ള ഉപസമിതിക്ക് ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും കെ. ബാബു പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.