You are Here : Home / News Plus

സോണിയ ഗാന്ധി ആത്മകഥ എഴുതുന്നു

Text Size  

Story Dated: Thursday, July 31, 2014 05:55 hrs UTC

ന്യൂഡല്‍ഹി: താന്‍ ആത്മകഥ എഴുതുമെന്നും അപ്പോള്‍ എല്ലാവര്‍ക്കും സത്യം മനസ്സിലാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
യു.പി.എക്ക് അധികാരം കിട്ടിയ 2004ല്‍ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാവുന്നതില്‍ നിന്ന് വിലക്കിയത് മകന്‍ രാഹുല്‍ ഗാന്ധിയാണെന്ന നട് വര്‍സിങ്ങിന്‍െറ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ആത്മകഥ എഴുതുന്നതിനെകുറിച്ച് താന്‍ ഗൗരവമായി തന്നെ ആലോചിക്കുന്നുവെന്നും അവര്‍ പറഞ്ഞു. എന്‍.ഡി.ടിവിയോടാണ് സോണിയ ഇക്കാര്യം പറഞ്ഞത്.
ഭര്‍തൃ മാതാവും ഭര്‍ത്താവും കൊല്ലപ്പെടുന്നത് കണ്ടിട്ടുള്ളയാളാണ് താന്‍. അതിനാല്‍ തന്നെ പതറില്ല. അവര്‍ക്ക് ഇനിയും അങ്ങിനെയൊക്കെ ചെയ്യാമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവ് രാജീവ് ഗാന്ധി, മുത്തശ്ശി ഇന്ദിര ഗാന്ധി എന്നിവരെപ്പോലെ, പ്രധാനമന്ത്രിയായാല്‍ സോണിയയും കൊല്ലപ്പെട്ടേക്കാമെന്ന് രാഹുല്‍ ഭയന്നിരുന്നുവെന്നും അതിനാല്‍ മകന്‍െറ ശക്തമായ എതിര്‍പ്പുകാരണമാണ് പ്രധാനമന്ത്രിപദം സോണിയ നിരസിച്ചതെന്നുമാണ് നട് വര്‍ സിങ് വെളിപ്പെടുത്തിയത്.‘ഒരു ജീവിതം മതിയാവില്ല-ഒരു ആത്മകഥ’ എന്ന പേരില്‍ നട്വര്‍ സിങ്ങിന്‍െറ പുതിയ പുസ്തകം വൈകാതെ പുറത്തിറക്കുന്നുണ്ട്. അതിലാണ് പുതിയ വെളിപ്പെടുത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.