You are Here : Home / News Plus

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം

Text Size  

Story Dated: Thursday, July 31, 2014 04:59 hrs UTC

ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം. ഗുസ്തിയില്‍ ബബിത കുമാരിയും  യോഗേശ്വര്‍ ദത്തുമാണ് സ്വര്‍ണ മെഡല്‍ നേടിയത്. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തിലാണ് ബബിതയുടെ നേട്ടം. പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയിലാണ് യോഗേശ്വര്‍ സ്വര്‍ണം നേടിയത്.
കാനഡയുടെ ബ്രിട്ടാണി ലാവര്‍ഡൂവറിനെ രണ്ടിനെതിരെ ഒമ്പത് പോയന്‍റിനാണ് ബബിത പരാജയപ്പെടുത്തിയത്. ഗുസ്തിയില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണം കൂടിയാണിത്.
ഇംഗ്ളണ്ടിന്‍െറ ലൂസിയ പൊറോഗോവ്സ്കയും നൈജീരിയയുടെ ഫിയോമ നോയെയും വെങ്കല മെഡല്‍ പങ്കിട്ടു.
ഗെയിസില്‍ 12 സ്വര്‍ണവും 19 വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടെ 44 മെഡല്‍ നേടിയ ഇന്ത്യ ആറാം സ്ഥാനത്താണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.