You are Here : Home / News Plus

കുംഭകോണം സ്‌കൂള്‍ തീപിടുത്തം: പ്രിന്‍സിപ്പലിന് ജീവപര്യന്തം

Text Size  

Story Dated: Wednesday, July 30, 2014 04:47 hrs UTC

തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 94 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സ്‌കൂള്‍ മാനേജരെ 10 വര്‍ഷം തടവിനും തഞ്ചാവൂര്‍ ജില്ലാകോടതി ശിക്ഷിച്ചു. നേരത്തെ കേസില്‍ പ്രതികളായ ഹെഡ്മിസ്ട്രസ് അടക്കം 10 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്‌ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകരടക്കം 11 പേരെ കോടതി വെറുതേവിട്ടു. കുഭകോണത്തെ മുനിസിപ്പല്‍ കമ്മീഷണറും പ്രതിപ്പട്ടികയിലുണ്ടായിരുന്നെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്‌ടെത്തി വെറുതേവിട്ടു.

2004 ജൂലൈ 16 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.