You are Here : Home / News Plus

മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പിള്ളയെ നീക്കണമെന്ന് വി എസ്‌

Text Size  

Story Dated: Wednesday, July 30, 2014 07:18 hrs UTC

 മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ആര്‍ ബാലകൃഷ്ണപിള്ളയെ നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ പിള്ളയ്ക്ക് യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാന ഖജനാവ് ധൂര്‍ത്തടിക്കരുത്. മുഖ്യമന്ത്രിതന്നെ മുന്‍കൈയ്യെടുത്ത് അദ്ദേഹത്തെ നീക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. ബാലകൃഷ്ണപിള്ള അധികാരമില്ലാത്തെ ചെയര്‍മാനാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് പൊതുഭരണ സെക്രട്ടറി തയ്യാറാക്കിയ സാഹചര്യത്തിലാണ് വി എസ് ഈ ആവശ്യം ഉന്നയിച്ചത്. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കെ ബി ശ്രീവത്സന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് പൊതുഭരണ സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.