You are Here : Home / News Plus

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി

Text Size  

Story Dated: Sunday, July 27, 2014 05:33 hrs UTC

ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങ് ആണ് ഇന്ത്യക്കുവേണ്ടി വെള്ളി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 18ലത്തെി. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇതുവരെ ഇന്ത്യ നേടിയത്. എന്നാല്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമായി കാനഡയാണ് ഇന്ത്യയെ പിന്തള്ളി നാലാം സ്ഥാനത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.