You are Here : Home / News Plus

ദുര്‍ഭരണം കാരണം ഗുജറാത്തില്‍ 25,000 കോടി രൂപ സര്‍ക്കാറിന് നഷ്ടം സംഭവിച്ചതായി സി.എ.ജി

Text Size  

Story Dated: Saturday, July 26, 2014 09:21 hrs UTC

ദുര്‍ഭരണം കാരണം ഗുജറാത്തില്‍ 25,000 കോടി രൂപ സര്‍ക്കാറിന് നഷ്ടം സംഭവിച്ചതായി സി.എ.ജി റിപ്പോര്‍ട്ട്. ക്രമക്കേട് മൂലമുണ്ടായ നഷ്ടം കൂടുതല്‍ ഗുണം ചെയ്തത് കുത്തക കമ്പനികളായ റിലയന്‍സ്, അദാനി ഗ്രൂപ്പ്, എസ്സാര്‍ ഗ്രൂപ്പ് എന്നിവക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന്‍െറ അവസാന ദിനമായ ഇന്നലെ ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ഗുജറാത്ത് സമുദ്ര വാണിഭ വകുപ്പ് തെറ്റായ തുറമുഖച്ചുങ്കം ചുമത്തിയതില്‍ 649.29 കോടി രൂപ സര്‍ക്കാറിന് നഷ്ടമായിട്ടുണ്ട്. ഇതില്‍ ലാഭം ലഭിച്ചത് റിലയന്‍സ് പെട്രോളിയത്തിനാണ്.

ഗുജറാത്ത് വൈദ്യതി വകുപ്പായ ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് എസ്സാര്‍ ഗ്രൂപ്പിന് 587.50 കോടി രൂപയാണ് ലാഭമുണ്ടായതെന്നും സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്ദ്ര പോര്‍ട്ട് പണിയുന്നതുമായി ബന്ധപ്പെട്ട് 118 കോടിയും സര്‍ക്കാറിന് നഷ്ടപ്പെട്ടെന്നും സി.എ.ജി പറയുന്നു. അദാനി ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ളതാണ് മുന്ദ്ര പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.