You are Here : Home / News Plus

ബ്ളാക് മെയിലിംഗ് പ്രതിയെ യൂത്ത്കോണ്‍ഗ്രസ് നേതാവ് സഹായിച്ചത് അന്വേഷിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്

Text Size  

Story Dated: Saturday, July 26, 2014 09:19 hrs UTC

ബ്ളാക് മെയില്‍ കേസിലെ പ്രതി യൂത്ത്കോണ്‍ഗ്രസ് നേതാവിന്‍െറ കാറില്‍ രക്ഷപ്പെട്ടതിനെകുറിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. കുറ്റക്കാരനെന്ന് കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.ബ്ളാക് മെയില്‍ കേസിലെ പ്രതി ജയചന്ദ്രന്‍ എം.എല്‍.എ ഹോസ്റ്റലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാത്രിയാണ് ഓപ്പറേഷന്‍ എം.എല്‍.എ ഹോസ്റ്റലിന്‍െറ ഭാഗമായി അന്വേഷണസംഘം ഹോസ്റ്റലില്‍ പരിശോധന നടത്തിയത്. പരിശോധനാ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് കടന്നുകളഞ്ഞ ജയചന്ദ്രനെ ഹോസ്റ്റലിന് പുറത്തു നിന്ന് പിടികൂടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.