You are Here : Home / News Plus

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ബിജെപി

Text Size  

Story Dated: Sunday, July 20, 2014 07:09 hrs UTC

ഡല്‍ഹിയില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് നേതൃത്വത്തിന്റെ ഈ തീരുമാനം. എത്രയും വേഗം തെരഞ്ഞെടുപ്പു നടത്തണമെന്ന് ലഫ്. ഗവര്‍ണറെ അറിയിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ ഡല്‍ഹിയിലും തെരഞ്ഞെടുപ്പു നടത്തണമെന്നതായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്റെ ആദ്യ നിലപാട്. എന്നാലിപ്പോള്‍ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകള്‍ ആരായുകയാണു ബിജെപി. അകാലിദളിന്റെ ഒരംഗമുള്‍പ്പടെ 29 അംഗങ്ങളാണു ബിജെപിക്കുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.