You are Here : Home / News Plus

ബംഗളൂരു സ്ഫോടനക്കേസ്: സത്യസന്ധമായ പുനരന്വേഷണം ആവശ്യപ്പെട്ടു- മഅ്ദനി

Text Size  

Story Dated: Tuesday, July 15, 2014 05:28 hrs UTC

ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ സത്യസന്ധമായ രീതിയിലുള്ള പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നതായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്പ്രതിയടക്കമുള്ളവര്‍ക്ക് താന്‍ കത്തയച്ചിരുന്നു. 40 പേജുള്ള കത്തിന്‍െറ പകര്‍പ്പുകള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ് എന്നിവരടക്കം പല പ്രമുഖര്‍ക്കും കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും കൃത്യമായ മറുപടി വന്നിട്ടില്ളെന്നും മഅ്ദനി വ്യക്തമാക്കി. പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്‍റണിക്കയച്ച കത്ത് അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നുവെന്നും മഅ്ദനി പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം ബംഗളൂരു സൗഖ്യ ആശുപത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ വോട്ട് രാഷ്ട്രീയമാകാം തനിക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്-ബി.ജെ.പി സര്‍ക്കാറുകളെ പ്രേരിപ്പിച്ചത്. സര്‍ക്കാരിന് വിവരം നല്‍കുന്ന പൊലീസുകാര്‍ക്ക് തന്നോട് വര്‍ഗീയ മനോഭാവമായിരുന്നു. ഇരുസര്‍ക്കാരുകളും തന്‍െറ കാര്യത്തില്‍ ഒരേ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ മുന്നിലിരിക്കുന്നുവരെ പോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കടുത്ത പ്രമേഹം തന്നെ അലട്ടുന്നു. ഇടതു കാലിന്‍െറ മുട്ടിനു താഴെ സ്പര്‍ശനശേഷി നഷ്ടപ്പെട്ടു. ചികിത്സക്കായി ലഭിച്ച ജാമ്യമായതിനാല്‍ സുപ്രീംകോടതിയുടെ ഉപാധികള്‍ കൃത്യമായി പാലിക്കുമെന്നും മഅ്ദനി വ്യക്തമാക്കി.
കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ എന്നിവരുമായി ജാമ്യക്കാര്യം സംബന്ധിച്ച് സംസാരിച്ചിരുന്നു. തന്‍െറ ജാമ്യ വിഷയത്തില്‍ ആത്മാര്‍ത്ഥമായി ഇടപെട്ട കേരള സര്‍ക്കാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.