You are Here : Home / News Plus

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 121 ആയി

Text Size  

Story Dated: Saturday, July 12, 2014 07:57 hrs UTC

ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന കനത്ത വ്യോമാക്രമണം തുടരുന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 121 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 30 പേര്‍ കുട്ടികളാണ്. ആക്രമണം രൂക്ഷമായതോടെ ഇസ്രായേലിനെതിരെ ഹമാസ് ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അതിനിടെ പ്രശ്നപരിഹാരത്തിന് മാധ്യസ്ഥ്യം വഹിക്കാന്‍ തയാറാണെന്ന് യു.എസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഗാസ ചീന്തിലാണ് ആക്രമണമുണ്ടായത്. വിഗലാംഗരെ പുനരധിവസിപ്പിച്ച കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ വിഗലാംഗരായ മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു.നാശനഷ്ടങ്ങളും നിരവധിയാണ്. ഇതുവരെ 300ലധികം വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജീവകാരുണ്യ സംഘടനകള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഭവനരഹിതരായി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.