You are Here : Home / News Plus

ആറന്‍മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് സി.എ.ജി

Text Size  

Story Dated: Tuesday, July 08, 2014 11:23 hrs UTC

ആറന്‍മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. വിമാനത്താവളം സംബന്ധിച്ചുള്ള ഭൂമി ഇടപാടുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ ഗുരുതരമായ വിഴ്ച്ച വരുത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2004 മുതല്‍ സര്‍ക്കാരുകള്‍ നടത്തിയ ക്രമക്കേടുകളാണ് സി.എ.ജി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിനും സി.എ.ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആറന്‍മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് നടന്ന ഭൂമി കയ്യേറ്റങ്ങള്‍ തടയാന്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ നപടികള്‍ എടുത്തില്ല. കോഴഞ്ചേരി എഡ്യുക്കേഷണല്‍ സൊസൈറ്റിയില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് നീണ്ട 9 വര്‍ഷക്കാലം യാതൊരു നടപടിയുമുണ്ടായില്ല. നിലം നികത്തല്‍ തടഞ്ഞില്ല. ആറന്‍മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി തെറ്റായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു എന്നതടക്കം നിരവധി ഗുരുതര വീഴ്ച്ചകളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.