You are Here : Home / News Plus

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് മരണം

Text Size  

Story Dated: Monday, July 07, 2014 06:00 hrs UTC

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീന്‍ പോരാളികള്‍ കൊല്ലപ്പെട്ടു. റഫയിലും ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലും നടന്ന ആക്രമണത്തില്‍ ഏഴ് ഹമാസ് പ്രവര്‍ത്തകരും രണ്ട് ഫതഹ് പ്രവര്‍ത്തകുമാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാവിലെ പത്ത് തവണ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആളപായമുണ്ടായിരുന്നില്ല. അതേസമയം, ഫലസ്തീനില്‍ വ്യാപകമായ തോതില്‍ ആക്രമണം നടത്താന്‍ പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ ദിവസം 16കാരനായ മുഹമ്മദ് അബു ഖദീറിനെ ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിക്കുന്ന ഫലസ്തീനികള്‍ക്കെതിരെ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More