You are Here : Home / News Plus

സുനന്ദയുടെ മരണം: പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സുധീര്‍ ഗുപ്ത

Text Size  

Story Dated: Thursday, July 03, 2014 05:14 hrs UTC

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും ഇക്കാര്യത്തില്‍ ഒരു നടപടിയെയും ഭയക്കുന്നില്ളെന്നും 'എയിംസി'ലെ ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ സുധീര്‍ ഗുപ്ത.
താന്‍ തയാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിന്‍റെ കാര്യത്തില്‍ ഒരു സംശയത്തിനും ഇടയില്ളെന്നും അത് വളരെ കൃത്യതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന തന്‍റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ആര്‍ക്കെങ്കിലും സംശയമുണെങ്കില്‍ രണ്ടാമതൊരു പോസ്റ്റ്മോര്‍ട്ടം നടത്താം. വസ്തുതാപരമായി വളരെ ശരിയാണ് എന്‍റെ റിപോര്‍ട്ട്. ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ല.
ഇക്കാരണത്താല്‍ എയിംസ് ഫോറന്‍സിക് ഡിപാര്‍ട്ട്മെന്‍റിന്‍റെ തലപ്പത്തു നിന്നു മാറ്റിയാലും തനിക്കു പ്രശ്നമില്ളെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.