You are Here : Home / News Plus

'ഓര്‍ക്കൂട്ട്' ഇനി ഓര്‍മയിലേക്ക്

Text Size  

Story Dated: Tuesday, July 01, 2014 03:33 hrs UTC

ന്യൂഡല്‍ഹി: ഓര്‍ക്കൂട്ടിനെ ഓര്‍മയില്ളേ? ‘ഫേസ്ബുക്ക്’ എന്ന ‘പുസ്തകം’ നവ ലോകത്തിന്‍റെ സാമൂഹ്യ ഇടത്തില്‍ ഉദിച്ചുയരുന്നതിനും മുമ്പെ സൈബര്‍ ലോകത്തിന്‍റെ ഓമനയായിരുന്നു ഈ ചങ്ങാതി. ഗൂഗിളിന്‍റെ പ്രഥമ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഓര്‍ക്കുട്ടില്‍ ലോകത്തിന്‍റെ പല കോണില്‍ നിന്നെത്തി ഒരുമിച്ചവരും ചങ്ങാത്തം പങ്കുവെച്ചവരും നിരവധി.
പലപല ഇടങ്ങളില്‍ നിന്ന് ഈ കൂട്ടിലേക്ക് ചേക്കേറി വിവരങ്ങളും കുശങ്ങളും പങ്കുവെക്കവെ പൊടുന്നനെയൊരു ദിനം ഫേസ്ബുക്കിന്‍റെ കുത്തൊഴുക്കില്‍ ഓര്‍ക്കുട്ട് അരികിലേക്ക് മാറിപ്പോയി. പിന്നീടത് ഒരു ഓര്‍മക്കൂട്ടായി. പലരും ഓര്‍ക്കൂട്ടിലെ അക്കൗണ്ടിനെ കയ്യൊഴിഞ്ഞു.
ചിലരെങ്കിലും ഗൃഹാതുരമായ ഒരു ഓര്‍മക്ക് അതു നിലനിര്‍ത്തി. എന്നാല്‍, ഇനിയും ഓര്‍ക്കൂട്ടിനെ പോറ്റേണ്ടതില്ളെന്നാണ് ഗൂഗിളിന്‍റെ തീരുമാനം.
സെപ്തംബര്‍ 30ന് ഓര്‍ക്കൂട്ട് പൂട്ടാനൊരുങ്ങുകയാണ് ഗൂഗിള്‍. ‘ഓര്‍ക്കൂട്ടിനോട് ഗുഡ് ബൈ പറയാന്‍ ഇതാ സമയമായിരിക്കുന്നു’ എന്നാണ് ഈ വാര്‍ത്തയറിഞ്ഞ് ഓര്‍ക്കൂട്ടിനെ തേടിയത്തെുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കുന്ന മറുപടി. അതേസമയം, ഇതില്‍ ഇപ്പോഴും അംഗങ്ങളായി തുടരുന്നവരുടെ നമ്പറോ വിലാസങ്ങളോ ഗൂഗിള്‍ വെളിപ്പെടുത്തില്ല.
ഫേസ്ബുക്ക് രൂപീകരിച്ച 2004ല്‍ തന്നെയാണ് ഓര്‍ക്കൂട്ടും സ്ഥാപിച്ചത്. 1.28 ബില്യണ്‍ ഉപയോക്താക്കളുമായി ഫേസ്ബുക്ക് ഇപ്പോള്‍ ഒന്നാമതത്തെിയിരിക്കുന്നു. 2010ഓടെയാണ് ഓര്‍ക്കൂട്ടിനെ പിന്തള്ളി ഫേസ്ബുക്ക് ആധിപത്യം സ്ഥാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.