You are Here : Home / News Plus

ഭീകരരെ നേരിടാന്‍ ഇറാഖിനെ സഹായിക്കുമെന്ന്‍ യു.എസ്.

Text Size  

Story Dated: Wednesday, June 25, 2014 03:42 hrs UTC

 ഭീകരരെ പ്രതിരോധിക്കാന്‍ ഇറാഖിന് എന്ത് സഹായവും നല്‍കുമെന്ന് അമേരിക്ക. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇറാഖില്‍ എത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് ഈ ഉറപ്പ് നല്‍കിയത്. അതേസമയം, ന്യൂനപക്ഷങ്ങളായ സുന്നികളുമായും കുര്‍ദുകളുമായും ഭരണം പങ്കുവെക്കാന്‍ അധികാരത്തിലിരിക്കുന്ന ഷിയ ഭൂരിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, സലാഹുദീന്‍ പ്രവിശ്യയിലുള്ള ബെയ്ജി എണ്ണ ശുദ്ധീകരണശാല ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ നിയന്ത്രണം സംഘടനയുടെ പ്രാദേശിക നേതാക്കള്‍ക്ക് കൈമാറിയതായും ഭീകരര്‍ പറഞ്ഞു. അതേസമയം, എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം ഇപ്പോഴും സൈന്യത്തിനാണെന്ന് വിദേശകാര്യമന്ത്രി ഹോഷിയാര്‍ സെബാരി അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.