You are Here : Home / News Plus

ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാല് മരണം

Text Size  

Story Dated: Wednesday, June 25, 2014 03:36 hrs UTC

ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു. ന്യൂഡല്‍ഹി - ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസ് (12236) ആണ് ചപ്രയ്ക്ക് സമീപമുള്ള ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് പാളംതെറ്റിയത്. തീവണ്ടിയുടെ 12 കോച്ചുകള്‍ പാളംതെറ്റിയെന്ന് റെയില്‍വെ വക്താവ് അനില്‍ സക്‌സേന പറഞ്ഞു. ബി ഒന്ന് മുതല്‍ ബി നാല് വരെയുള്ള കോച്ചുകളും പാന്‍ട്രി കാറും പാളംതെറ്റി മറിഞ്ഞു. ബി അഞ്ച് മുതല്‍ പത്തുവരെയുള്ള കോച്ചുകളും പവര്‍ കാറും പാളം തെറ്റിയെങ്കിലും മറിഞ്ഞില്ല. ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അപകടകാരണം വ്യക്തമായിട്ടില്ല. അതിനിടെ, സംഭവത്തിന് പിന്നില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.