You are Here : Home / News Plus

ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി

Text Size  

Story Dated: Tuesday, June 24, 2014 10:18 hrs UTC

ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി. സ്വന്തം ചെലവില്‍ ടിക്കറ്റ് എടുത്താണ് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇവരെത്തിയത്. ഇറാഖിലെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിക്കുന്നില്ളെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. എംബസി അധികൃതര്‍ ഫോണ്‍ കോള്‍ പോലും എടുക്കുന്നില്ലെന്ന്‍ യാത്രക്കാര്‍ ആരോപിച്ചു.അതേസമയം, ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇറാഖിലേക്ക് സൈന്യത്തെ അയക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.