You are Here : Home / News Plus

നിരക്ക് വര്‍ധന: ഇന്ത്യന്‍ സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള 'കയ്പുമരുന്ന്'-വെങ്കയ്യ നായിഡു

Text Size  

Story Dated: Sunday, June 22, 2014 05:50 hrs UTC

ഹൈദരാബാദ്: ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പിടിച്ചു നിര്‍ത്താനുള്ള 'കയ്പുമരുന്ന'ാണ് റെയില്‍വേ നിരക്കുകള്‍ വര്‍ധിപ്പിച്ചതിലൂടെ നടപ്പിലാക്കിയതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. യു.പി.എ സര്‍ക്കാറിന്‍െറ പിടിപ്പുകേടു കൊണ്ടാണു ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പത്തു വര്‍ഷത്തെ യു.പി.എ ഭരണം റെയില്‍വേ രംഗത്ത് മോശം ഫലമാണ് സൃഷ്ടിച്ചത്. മുന്‍ റെയില്‍വേ മന്ത്രി മല്ലിഖാര്‍ജുന ഖാഡ്ഗെ ഇടക്കാല ബജറ്റില്‍ റെയില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് ശിപാര്‍ശ ചെയ്തതായും അദ്ദേഹം സമ്മതിക്കുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More