You are Here : Home / News Plus

പഠിക്കാന്‍ വരുന്നവരെ തടയുന്നത് വിദ്യാഭ്യാസ അവകാശലംഘനമെന്ന് എം.കെ മുനീര്‍

Text Size  

Story Dated: Monday, June 02, 2014 06:54 hrs UTC

കേരളത്തിലെ യതീംഖാനകളിലേക്ക് അന്യ സംസ്ഥാനത്തെ കുട്ടികള്‍ പഠിക്കാന്‍ വരുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ളെന്ന് സാമൂഹികക്ഷേമ മന്ത്രി എം.കെ മുനീര്‍. അന്യ സംസ്ഥാനങ്ങളിലെ കുട്ടികള്‍ പഠിക്കാന്‍ വരരുതെന്ന് പറയാന്‍ ഒരു വകുപ്പിനും അവകാശമില്ല. കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി.കുട്ടികളെ തടയുന്നത് വിദ്യാഭ്യാസ അവകാശത്തിന്‍്റെ ലംഘനമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കേരളത്തിലെ കുട്ടികളുടെ രേഖകള്‍ അവിടെ ആരും ചികഞ്ഞു നോക്കാറില്ല. എന്നാല്‍ രേഖകള്‍ കൃത്യമായി സൂക്ഷിക്കേണ്ട ബാധ്യത അനാഥാലയങ്ങള്‍ക്കുണ്ട്. ഈ പ്രശ്നത്തില്‍ തന്‍െറ വകുപ്പിന്‍െറ പങ്ക് പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് വീഴ്ചപറ്റിയെന്ന് സമസ്ത ആരോപിക്കുമ്പോള്‍ ഇരുപക്ഷവും പറയുന്നത് കേള്‍ക്കാനുള്ള ഇസ് ലാമിക മര്യാദ പോലും കാണിച്ചില്ല. തടഞ്ഞുവെച്ച കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.ഡബ്ള്യു.സിക്ക് അധികാരമുണ്ടെന്നും മുനീര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.