You are Here : Home / News Plus

അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരുതെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, May 31, 2014 07:18 hrs UTC

സാമൂഹ്യ സേവനത്തിന്‍റെ  പേരില്‍ അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാമൂഹ്യസേവനമാണ് ലക്ഷ്യമെങ്കില്‍ അതാത് സംസ്ഥാനങ്ങളില്‍ പോയി നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്യ സംസ്ഥാന കുട്ടികളെ തീവണ്ടിയില്‍ കുത്തിനിറച്ച് കൊണ്ടുവരുന്നത് അംഗീകരിക്കില്ല. കുട്ടികളെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.