You are Here : Home / News Plus

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Text Size  

Story Dated: Monday, May 26, 2014 01:18 hrs UTC

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കാവല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ബംഗ്ലാദേശ് ഒഴികെയുള്ള സാര്‍ക്ക് രാഷ്ട്രങ്ങളിലെ തലവന്മാരും അടക്കം ക്ഷണിക്കപ്പെട്ട 3500 ഓളം പേരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങില്‍ വൈകുന്നേരം 6.10 ന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.