You are Here : Home / News Plus

രാജ്നാഥ് സിങ്ങിന് ആഭ്യന്തരം നല്‍കാന്‍ ധാരണ

Text Size  

Story Dated: Tuesday, May 20, 2014 07:22 hrs UTC

രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നരേന്ദ്രമോദി ഇന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിക്കാനിരിക്കെ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് ആഭ്യന്തരം നല്‍കിയേക്കുമെന്ന് സൂചന. അരുണ്‍ ജെയ്റ്റ് ലിക്ക് ധനകാര്യം നല്‍കാനാണ് ധാരണ. അതേസമയം മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍.കെ അദ്വാനിയുടെ കാര്യത്തില്‍ ഇനിയും ധാരണയിലത്തൊനായിട്ടില്ല. ബീഹാറില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എല്‍.ജെ.പിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭയിലേക്കില്ളെന്ന് മറ്റൊരു സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് ഇന്നത്തെ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം തീരുമാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.