You are Here : Home / News Plus

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു.

Text Size  

Story Dated: Saturday, May 17, 2014 07:54 hrs UTC




ലീലാ ഗ്രൂപ് സ്ഥാപകന്‍ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ മുംബൈയിലെ ഹിന്ദുജ ആസ്പത്രിയിലായിരുന്നു അന്ത്യം.
ഭാര്യയുടെ പേരില്‍ തുടങ്ങിയ ടെക്‌സ്റ്റൈല്‍ ബിസിനസിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. മുംബൈയില്‍ 1986 ല്‍ ലീലാ ഹോട്ടലിലൂടെ ലോകമെങ്ങും വ്യാപിച്ച ഹോട്ടല്‍ ബിസിനസും അദ്ദേഹം തുടക്കമിട്ടു. 2010 ല്‍ പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ഹോട്ടല്‍ ശൃംഗലയുടെ പ്രവര്‍ത്തനമികവില്‍ അമേരിക്കന്‍ അക്കാദമി ഓഫ് ഹോസ്പിറ്റാലിറ്റി സയന്‍സിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More