You are Here : Home / News Plus

ഇന്ത്യ ജയിച്ചു; നല്ല ദിവസം വന്നു: നരേന്ദ്രമോദി

Text Size  

Story Dated: Friday, May 16, 2014 08:40 hrs UTC



ഇന്ത്യ ജയിച്ചെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. "ഇന്ത്യ വിജയിച്ചു, ഇതു ഭാരതത്തിന്റെ വിജയം, നല്ല ദിവസം വന്നു" എന്ന് ട്വിറ്ററിലാണ് മോദി കുറിച്ചത്. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം നാളെ ചേരും. ഭൂരിപക്ഷം നേടിയാല്‍ ചൊവ്വാഴ്ച അധികാരത്തിലേറുമെന്ന് ബിജെപി വൃത്തങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു. അതേസമയം, തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയെങ്കിലും എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ താല്‍പ്പര്യമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും സ്വാഗതമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.