You are Here : Home / News Plus

ഗുരുവായൂരിലെ ഭക്തരെ മര്‍ദ്ദിച്ച സംഭവം: ക്ഷേത്രജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

Text Size  

Story Dated: Friday, May 02, 2014 07:17 hrs UTC

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷേത്രജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ക്ഷേത്രഭരണ സമിതി യോഗത്തിലാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്. കൂടാതെ ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളെങ്ങനെ പുറത്ത് പോയി എന്നതിനെ കുറിച്ചും അന്വേഷിക്കുമെന്നും ക്ഷേത്രഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീകോവിലിന്‍റെ  പടിഞ്ഞാറു ഭാഗത്ത് തൊഴുത് നിന്ന അമ്മയെ ജീവനക്കാര്‍ ബലം പ്രയോഗിച്ചു നീക്കുന്നത് ചോദ്യം ചെയ്തതിനാണ് യുവാവിന്‍റെ  കഴുത്തിലും പുറത്തുമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.