You are Here : Home / News Plus

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ ഗുരുതര ക്രമക്കേട് : അമിക്കസ് ക്യൂറി

Text Size  

Story Dated: Friday, April 18, 2014 10:14 hrs UTC

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. രാജകുടുംബത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയണം. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നു. പൊതു സ്വത്തായ ക്ഷേത്രം സ്വകാര്യസ്വത്ത് എന്നതുപോലെയാണ് രാജകുടുംബം കൈകാര്യം ചെയ്യുന്നതെന്നും ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവറയുടെ താക്കോലുകള്‍ ജില്ലാജഡ്ജിയെ ഏല്‍പ്പിക്കണം. ക്ഷേത്രത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ സ്വിസ് നിര്‍മ്മിതമായ സ്വര്‍ണംപൂശുന്ന യന്ത്രവും ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്രത്തിലെ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ട്. ലക്ഷ്മി ബായി നേതൃത്വത്തിലുള്ള സംഘം ഇതന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.സിഎജി വിനോദ് റായിയുടെ നേതൃത്വത്തില്‍ ഓഡിറ്റിങ് നടത്തണം. ആര്‍ബിഐയുടെ സഹായം തേടണം. ബി നിലവറ ഉടനെ തുറന്ന് പരിശോധിക്കണം. നിലവറയുടെ മുകളിലൂടെ രഹസ്യപാതയുള്ളത് ദുരൂഹമാണ്. നിലവറയുടെ അടിയിലായി മറ്റൊരു നിലവറകൂടിയുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.