You are Here : Home / News Plus

കശ്മീരിലെ ജനങ്ങളെ മുഖ്യധാരയില്‍നിന്ന് അകറ്റാന്‍ ബി ജെ പി ശ്രമിക്കുന്നു: ആന്റണി

Text Size  

Story Dated: Tuesday, April 08, 2014 05:12 hrs UTC

കശ്മീരിലെ ജനങ്ങളെ മുഖ്യധാരയില്‍നിന്ന് അകറ്റാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്ന ബി ജെ പിയുടെ പ്രകടന പത്രികയിലെ പ്രഖ്യാപനം ആപത്കരമാണ്. തീവ്രവാദികള്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് നീക്കം. ആരെ തൃപ്തിപ്പെടുത്താനാണ് ഇത്തരം നീക്കങ്ങളെന്ന് വ്യക്തമല്ല. വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയ അജണ്ടയാണ് ബി ജെ പിയുടെ പ്രകടന പത്രികയെന്നും അദ്ദേഹം ആരോപിച്ചു. സി പി എമ്മിന്‍റെ  ജനകീയ അടിത്തറ തകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച അന്വേഷണം സി പി എമ്മിന്‍റെ  കുടുംബകാര്യമല്ല. കേരളത്തില്‍ എവിടെയും ഭരണ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More