You are Here : Home / News Plus

ബി.ജെ.പി പ്രകടന പത്രിക ഇറക്കാത്തതിന് പിന്നില്‍ ആര്‍.എസ്.എസ് താല്‍പര്യം : യെച്ചൂരി

Text Size  

Story Dated: Friday, April 04, 2014 09:21 hrs UTC

ബി.ജെ.പി പ്രകടന പത്രിക ഇറക്കാത്തതിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. തൃശൂര്‍ മണ്ണുത്തിയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പ്രകടന പത്രിക പുറത്തിറക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് തുടങ്ങിയാല്‍ പത്രികയിലൂന്നി പ്രചാരണം നടത്തരുതെന്ന് കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നിട്ടും പ്രകടന പത്രിക ഇറക്കാത്തത് ആര്‍.എസ്.എസിന്‍െറ ഹിന്ദുരാഷ്ട്രത്തില്‍ ഊന്നിയ അജണ്ടകള്‍ മറച്ചു പിടിക്കാനാണെന്ന് യെച്ചൂരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.