You are Here : Home / News Plus

ലോകത്തിലെ ഏല്ലാകാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ട: കെ.സി ജോസഫ്‌

Text Size  

Story Dated: Monday, March 31, 2014 07:32 hrs UTC

ലോകത്തിലെ എല്ലാകാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ടതില്ലെന്ന് മന്ത്രി കെ.സി ജോസഫ്. ബഹുമാനം ഏറ്റുവാങ്ങാനുള്ള യോഗ്യത കോടതിക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ മുഖാമുഖത്തിലാണ് മന്ത്രി കെ.സി ജോസഫ് വീണ്ടും കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ കേള്‍ക്കാതെ കോടതി അഭിപ്രായം പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുകയാണ് കോടതി ചെയ്തത്. വി.എസ്സിന്‍റെ  കൂലിത്തല്ല് പ്രയോഗത്തിന് മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.