You are Here : Home / News Plus

സ്‌കൂളില്‍ പോകാത്തതിന് മകനെ കൊലപ്പെടുത്തി

Text Size  

Story Dated: Monday, March 24, 2014 05:06 hrs UTC

സ്‌കൂളില്‍ പോകാത്തതിന് അച്ഛന്‍ കുട്ടിയെ അടിച്ചു കൊന്നു. താനെ അംബര്‍നാഥ് നിവാസിയായ അജിത് മജീദ്ഖാനാണ് മകനായ സജീദിനെ അടിച്ചുകൊന്നത്. സജീദ് കുറേ ദിവസമായി സ്‌കൂളില്‍ പോകാഞ്ഞതിനെത്തുടര്‍ന്ന് സജീദിനെ അടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മകന്‍ സ്‌കൂളില്‍ പോകാത്ത കാരണം കൃത്യമായി വ്യക്തമാക്കാഞ്ഞതിനെ ത്തുടര്‍ന്ന് വടിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. ബോധരഹിതനായ കുട്ടി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നെന്ന് ശിവാജി നഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഡി.എസ്. ഗവാഡെ പറഞ്ഞു. അജിത് മജീദ്ഖാന് അഞ്ച് ഭാര്യമാരുണ്ട്. കൊല്ലപ്പെട്ട സജീദിന്റെ അമ്മ അഞ്ചുവര്‍ഷം മുമ്പ് വിവാഹമോചനം നേടിയിരുന്നു. സജീദ് ഇയാള്‍ക്കൊപ്പമായിരുന്നു താമസം. അജിത് മജീദ്ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More